നെയ്യാറ്റിൻകര: പൂങ്കോട് വാർഡിൽ കുടുംബശ്രീ യൂണിറ്റുകളെ സംയോജിപ്പിച്ച് പ്രവർത്തിക്കുന്ന കാരുണ്യ ഫൗണ്ടേഷൻ വാർഷികാഘോഷം ഐ.ബി. സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഒരു ദിവസം ഒരു രൂപ എന്ന പദ്ധതിയിലൂടെ പൂങ്കോട് വാർഡിലെ മുഴുവൻ വീടുകളിൽ നിന്നും കോയിൻ ബോക്‌സ് കളക്ഷനിലൂടെ ലഭിച്ച തുക ഉപയോഗിച്ച് ഫൗണ്ടേഷൻ വാങ്ങിയ അംബുലൻസ് സർവീസിന്റെ ഉദ്ഘാടനം പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് മല്ലിക വിജയൻ നിർവഹിച്ചു. ഫൗണ്ടേഷൻ ചെയർമാൻ അനുപമ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്.സുരേഷ്, വിളപ്പിൽ രാധാകൃഷ്ണൻ, അംബിക ദേവി, കെ രാകേഷ്, ഗിരീഷ് കുമാർ, ബി. വി.സുകേഷ്, കുന്നുവിള കൃഷ്ണൻകുട്ടി, സുരേന്ദ്രനാശാരി, വി. എസ്. രാജേഷ്, ആർ. ശോഭനകുമാർ, ആർ. പ്രജികുമാർ, ടി.സന്തോഷ്‌കുമാർ, ആർ. വിശ്വംഭരൻ, ഭഗവതിനട സുന്ദർ, സദാനന്ദൻ, മുരുകേശനാശാരി, ബി അർജുനൻ, കെ. തമ്പി, എസ്. രാജീവ്, ശിവന്തക രാജൻ, ഒ.എൻ. വിജയകുമാർ, സജിതകുമാരി, സാധു ശോഭനകുമാരി, എം.അശ്വതി തുടങ്ങിയവർ പ്രസംഗിച്ചു. കുടുംബശ്രീ പ്രസിഡന്റ് രാഗിണി റിപ്പോർട്ട് അവതരിപ്പിച്ചു. ഫൗണ്ടേഷൻ സെക്രട്ടറി സി.ആർ. സുനു സ്വാഗതവും ട്രഷറർ ആർ. വി. അജിത് കുമാർ നന്ദിയും പറഞ്ഞു.