വിതുര: തൊളിക്കോട് തച്ചൻകോട് റെസിഡൻസ് അസോസിയേഷൻ ഉദ്ഘാടനം കെ.എസ്. ശബരിനാഥൻ എം.എൽ.എ നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് ജി. സുധാകരൻ അദ്ധ്യക്ഷതക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു മുഖ്യ പ്രഭാഷണം നടത്തി. തൊളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംനാ നവാസ് മുതിർന്ന പൗരന്മാരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ആനാട് ജയൻ, മുൻ തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് മലയടി പി. പുഷ്‌പാൻഗദൻ, തച്ചൻകോട് വേണുഗോപാൽ, വിനോബ താഹ, ഫ്രാറ്റ് വിതുര മേഖല പ്രസിഡന്റ് ജി. ബാലചന്ദ്രൻ നായർ, സെക്രട്ടറി തെന്നൂർ ഷിഹാബ് എന്നിവർ സംസാരിച്ചു, സെക്രട്ടറി ജി. ശശി റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ പി.ആർ. രാധാകൃഷ്ണൻ നായർ അനുശോചന പ്രമേയം അവതരിപ്പിച്ചു.