muttappalamscb

മുടപുരം: പിണറായി വിജയൻ സർക്കാർ തന്റേടമുള്ള സർക്കാർ ആണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. അഴൂർ - മുട്ടപ്പലം സർവീസ് സഹകരണ ബാങ്കിന്റെ അഴൂർ ബ്രാഞ്ച് ഉദ്‌ഘാടനത്തോട് അനുബന്ധിച്ച് അഴൂർ മാർക്കറ്റ് ജംഗ്‌ഷനിൽ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.ഡെപ്യൂട്ടി സ്പീക്കർ വി.ശശിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബാങ്ക് പ്രസിഡന്റ് എസ്.വി.അനിലാൽ സ്വാഗതം പറഞ്ഞു. നിക്ഷേപം ഉദ്‌ഘാടനം അഡ്വ.വി.ജോയി എം.എൽ.എ, ധനസഹായ വിതരണം കിളിമാനൂർ ഭൂപണയ ബാങ്ക് പ്രസിഡന്റ് ആർ.രാമു, സ്കൂൾ പദ്ധതി അഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ഇന്ദിര, മൈനർ സേവിംഗ്സ് കയർഫെഡ് ചെയർമാൻ അഡ്വ.എൻ.സായികുമാർ, റെക്കറിംഗ് ഡെപ്പോസിറ്റ് അഴൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.അജിത്ത്,ലോൺ പദ്ധതി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.അനിൽ, പാസ്ബുക്ക് വിതരണം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ബി.ശോഭ, ക്ഷീര ലോൺ വിതരണം ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ.എസ്.കൃഷ്ണകുമാർ, മെമ്പർഷിപ്പ് വിതരണം ജോയിന്റ് രജിസ്ട്രാർ എ.എസ്. ഷീബ ബീവി, ഡെപ്പോസിറ്റ് ലോൺ വിതരണം അസിസ്റ്റന്റ് രജിസ്ട്രാർ എസ്. പ്രഭിത്ത് എന്നിവർ ഉദ്‌ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സി.സുര, അഴൂർ വിജയൻ, അഡ്വ. എം.റാഫി, ആർ.രാഘുനാഥൻ നായർ, ബി.മനോഹരൻ, എം.മനോജ്, ബീന മഹേശൻ, പെരുങ്ങുഴി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.ദേവരാജൻ, പെരുങ്ങുഴി ക്ഷീരസംഘം പ്രസിഡന്റ് പി.ആർ.പ്രശാന്തൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.രാഘുനാഥൻ, ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എസ്.സജീവ് കുമാർ, ട്രാവൻകൂർ പ്രവാസി ഡെവലപ്മെന്റ് സൊസൈറ്റി ഭരണസമിതി അംഗം കെ.എസ്.എ.റഷീദ്, സി.പി.എം ബ്രാഞ്ച് സെക്രട്ടറി എസ്.കുമാർ, ബാങ്ക് ഭരണസമിതി അംഗങ്ങളായ എം.അലിയാരുകുഞ്ഞ്, ജി.വിജയകുമാരി, വി.രമണൻ, എസ്.ആർ.മഞ്ജു, വി.മദനകുമാർ, എം.കെ.കുമാരി, കെ.സുരേഷ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു. ബാങ്ക് മുൻ പ്രസിഡന്റുമാരായ എൻ.ബി. ഉണ്ണിത്താൻ, ആർ. സുധീർരാജ് എന്നിവരെയും മുൻ ഭരണസമിതി അംഗങ്ങൾ, മുൻകാല സെക്രട്ടറിമാർ എന്നിവരെയും യോഗത്തിൽ ആദരിച്ചു.

caption അഴൂർ മുട്ടപ്പലം സർവീസ് സഹകരണ ബാങ്ക് അഴൂർ ബ്രാഞ്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു.ഡെപ്യൂട്ടി സ്പീക്കർ വി.ശശി അഡ്വ.വി.ജോയി എം.എൽ.എ.,ബാങ്ക് പ്രസിഡന്റ് എസ്.വി.അനിലാൽ,ആർ.അജിത്ത്,എസ്.കൃഷ്ണകുമാർ,ഷീബ ബീവി,ടി.ഇന്ദിര,ആർ.രാമു,എസ്.പ്രഭിത്ത്,വി.രമണൻ,അഴൂർ വിജയൻ,സി.സുര,ബി.മനോഹരൻ,വി.മദനകുമാർ,ബി.ശോഭ തുടങ്ങിയവർ സമീപം