photo

പാലോട്: കൊച്ചുകരിക്കകം ജംഗ്ഷനും പരിസരവും ക്യാമറാ നിരീക്ഷണത്തിലായി.കൊച്ചുകരിക്കകം റസിഡന്റ്സ് അസോസിയേഷൻ നേതൃത്വത്തിലാണ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചത്. അസോസിയേഷൻ വാർഷിക യോഗത്തിൽ പാലോട് സി.ഐ കെ.ബി. മനോജ് കുമാർ ക്യാമറകളുടെ സ്വിച്ച് ഓൺ നിർവഹിച്ചു. വടംവലി മത്സരമുൾപ്പെടെ വിവിധ പരിപാടികളോടെയാണ് വാർഷികം ആഘോഷിച്ചത്.അസോസിയേഷൻ പ്രസിഡന്റ് കൊച്ചു കരിക്കകം നൗഷാദിന്റെ അദ്ധ്യക്ഷതയിൽ സാംസ്കാരിക സമ്മേളനം ഇക്ബാൽ കോളേജ് ട്രസ്റ്റ് സെക്രട്ടറി ഷെബിൻ മാറ്റാപള്ളി ഉദ്ഘാടനം ചെയ്തു.കുടുംബ സംഗമം വാർഡ് അംഗം മഞ്ജു രാജപ്പൻ ഉദ്ഘാടനം ചെയ്തു.സുലൈമാൻ ജിസാൻ രോഗികൾക്ക് ധനസഹായ വിതരണം നടത്തി. ഒഴുകു പാറ അസീസ്, മൺപുറം റഷീദ്, ഹാജി സുലൈമാൻ, ഭുവനചന്ദ്രൻ നായർ, നസീർ കുഴിവിള, കെ.വിമല, നസീർ കടയിൽ, സി. ബീന, മുതിയാംകുഴി റഷീദ്, റിഥം നാസർ, നസീർ, ഇബ്രാഹിം കുഞ്ഞ്, താജുദീൻ, ഷംനാദ് എന്നിവർ പ്രസംഗിച്ചു.സലിം ശർമ്മ സ്വാഗതവും ലുലു അസീസ് നന്ദിയും പറഞ്ഞു.