വർക്കല: വിവാദങ്ങളല്ല, വികസനമാണ് നാടിനാവശ്യമെന്ന് മന്ത്റി കടകംപളളി സുരേന്ദ്രൻ പറഞ്ഞു.എൽ.ഡി.എഫ് സർക്കാരിന്റെ ആയിരം ദിനങ്ങൾക്കുളളിൽ തലസ്ഥാനജില്ലയിൽ മാത്രം 125 കോടിയുടെ വികസന പദ്ധതികൾ നടപ്പാക്കി.വർക്കലയിൽ ടൂറിസം മേഖലയിലും ഒട്ടേറെ വികസന പദ്ധതിികൾ ഉണ്ടായി. പ്രളയദുരന്തത്തിൽ പെട്ടവർക്ക് അടുത്ത രണ്ട് മാസത്തിിനുളളിൽ രണ്ടായിരം വീടുകൾ പൂർത്തിയാക്കി നൽകുമെന്നും മന്ത്റി പറഞ്ഞു.കാപ്പിൽ പ്രിയദർശിനി ബോട്ട് ക്ലബിൽ നടപ്പാക്കിയ വിികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.അഡ്വ.വി.ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്തംഗം വി.രഞ്ജിത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.യൂസഫ്, ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത എസ് ബാബു, വൈസ് പ്രസിഡന്റ് ഹർഷാദ് സാബു, ജനപ്രതിനിധികളായ അഡ്വ.ജി.എസ്.മെർലി,പി.സി.ബാബു, മോഹനൻനായർ,അനിത,കാപ്പിൽരാജു,സിന്ധു എഫ് കലാം,ബാലിക്, ശശാങ്കൻ എന്നിവർ സംസാരിച്ചു.