പോത്തൻകോട്: മംഗലപുരം കുന്നുവിള ശ്രീനിലയത്തിൽ ഗോപാലകൃഷ്ണൻനായരുടെ ഭാര്യ ലതികകുമാരി (51 ) പാമ്പുകടിയേറ്റ് മരിച്ചു. തിങ്കളാഴ്ച വൈകുന്നേരം 7 മണിയോടെ സമീപത്തെ സഹോദരന്റെ വീട്ടിൽ പോയി മടങ്ങവെയാണ് . സഹോദരന്റെ മകൻ ഏഴാം ക്ലാസിൽ പഠിക്കുന്ന ഗോകുൽകൃഷ്ണനും ഒപ്പമുണ്ടായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ് ലീലാമ്മ. മക്കൾ: ബിന്ദു, ബാലുകൃഷ്ണൻ. മരുമകൻ :അരുൺകുമാർ.