മലയിൻകീഴ് : കേരളമുസ്ലിം ജമാഅത്ത് കൗൺസിലിന്റെ സ്ഥാപക നേതാക്കവും സംസ്ഥാന വഖഫ് ബോര്‍ഡ് മുൻ മെമ്പറുമായ അഡ്വ.ഹാജി പൂക്കുഞ്ഞ് സാഹിബിനെ (നോട്ടറി പബ്ലിക്ക് ആലപ്പുഴ) ഇൻഡോ-അറബ് ഫ്രണ്ട്ഷിപ്പ് സെന്റർ ആദരിച്ചു.
കെ.എം.ജെ പണ്ഡിതസഭ പ്രസിഡന്റ് അല്‍ ഇമാം ഹാജി എ.എം. ബദറുദ്ദീന്‍ മൗലവിയുടെ പ്രാർത്ഥനയോടെ നടന്ന യോഗത്തിൽ തിരുവനന്തപുരം മുസ്ലിം അസോസിയേഷൻ പബ്ലിക്ക് റിലേഷൻ കമ്മിറ്റി ചെയർമാൻ മുഹമ്മദ് ബഷീർബാബു അദ്ധ്യക്ഷതവഹിച്ചു. സ്വീകരണ സംഗമം ഐ.എൻ.എൽ ജില്ലാ സെക്രട്ടറി ഹാജി വള്ളക്കടവ് ആബ്ദ്ദീന്‍ ഉദ്ഘാടനം ചെയ്തു.
കേരള മുസ്ലിം ജമാ-അത്ത് കൗൺസിൽ മെമ്പർ ബംഗ്ലാവിൽ റഷീദ്, ഇൻഡോ-അറബ് ഫ്രണ്ട്ഷിപ്പ് സെന്റർ കോ-ഓര്‍ഡിനേറ്റർ വയലിൻ ഹനീഫ, മുസ്ലിം ലീഗ് നേതാവ് മുഹമ്മദ് മാഹിൻ ഫ്രൈഡേ ന്യൂസ് എഡിറ്റർ എൻ.പി.അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു. റെഡ് ഷാജി സ്വാഗതവും കടവിൽറഷീദ് നന്ദിയും പറഞ്ഞു.