vs

കാട്ടാക്കട: കേരളത്തിൽ നെൽക്കൃഷി വ്യാപിപ്പിക്കൽ മുഖ്യ അജൻഡയാക്കണമെന്ന് ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ. വികസനം വേണ്ടത് പാലങ്ങളുടെയും റോഡുകളുടെയും കാര്യത്തിൽ മാത്രമല്ല. ഭക്ഷ്യസുരക്ഷയുടെ കാര്യത്തിലും ഏറെ ശ്രദ്ധിക്കണം. കാട്ടാക്കട ഗ്രാമ പഞ്ചായത്തിലെ ആമച്ചൽ ഏലാ കതിരണിയിക്കുന്നതിനുവേണ്ടിയുള്ള ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ ഉദ്ഘാടനം ആമച്ചൽ നാഞ്ചല്ലൂർ ഏലായിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.എസ്.

യോഗത്തിൽ ഐ.ബി. സതീഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജലസമൃദ്ധിയുടെ 1000 ദിനങ്ങൾ റിപ്പോർട്ട് ഡോ. ടി.എൻ. സീമ പ്രകാശനം ചെയ്തു. സർക്കാരിന്റെ വികസന ഉപദേഷ്ടാവ് സി.എസ്. രഞ്ചിത്ത് വിശിഷ്ടാതിഥിയായി. ചീഫ് എൻജിനിയർ കെ.എ. ജോഷി പദ്ധതി വിശദീകരണം നടത്തി. കവി മുരുകൻ കാട്ടാക്കട, ജലസേചന സൂപ്രണ്ടിംഗ് എൻജിനിയർ എ. ഉദയകുമാർ, ഭൂവിനിയോഗ കമ്മിഷണർ എ. നിസാമുദ്ദീൻ, കാട്ടാക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. അജിത, വൈസ് പ്രസിഡന്റ് കെ. ശരത് ചന്ദ്രൻ നായർ, വെള്ളനാട് ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി. സ്റ്റീഫൻ, ബ്ലോക്ക് പഞ്ചായത്തംഗം കെ. അനിൽകുമാർ, ഗ്രാമ പഞ്ചായത്തംഗങ്ങളായ എം.ആർ. സുനിൽകുമാർ, ടി.എസ്. താര, വി.ജെ. സുനിത, സി.എസ്. അനിത, പുരുഷോത്തമൻ നായർ, സി.പി.ഐ.ലോക്കൽ കമ്മിറ്റി സെക്രട്ടറി കാട്ടാക്കട സുരേഷ്, കാട്ടാക്കട ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഷിബു പ്രണബ് തുടങ്ങിയവർ സംസാരിച്ചു.