തിരുവനനന്തപുരം: ഓഖി ദുരന്ത വേളയിൽ മത്സ്യത്തൊഴിലാളികൾക്ക് നൽകിയ വാഗ്ദാനം പാലിച്ച് സംസ്ഥാന സർക്കാർ. അമ്പലത്തറ ബി.എം കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ തീരദേശ മേഖലയിൽ നിന്ന് പൊലീസ് സേനയിലേക്ക് തിരഞ്ഞെടുത്ത 179 കോസ്റ്റൽ വാർഡൻമാർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിയമന ഉത്തരവ് കൈമാറി. നിയമനം ലഭിച്ചവരിൽ 174 പേർ പ്രളയരക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരാണ്. അഞ്ചുപേർ വനിതകളാണ്. അഞ്ചുപേർ ബിരുദധാരികളും 75 പേർ പ്ലസ്ടു വിജയിച്ചവരും 99 പേർ പത്താംക്ലാസ് വിജയിച്ചവരുമാണ്. ഇവർക്ക് നാലുമാസം തൃശൂർ പൊലീസ് അക്കാഡമിയിൽ പരിശീനം നൽകും. അതിനുശേഷം 18 തീരദേശ സ്‌റ്റേഷനുകളിൽ നിയമനം നൽകും.