പാറശാല: പുരയിടത്തിൽ ജോലി ചെയ്യുന്നതിനിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. പാറശാല മുര്യങ്കര പ്ലാങ്കാലവിള വീട്ടിൽ ലേഖിയുടെ മകൻ ബിനു (37) ആണ് മരിച്ചത്. സമുദായപ്പറ്റ് എന്ന സ്ഥലത്ത് ജോലിക്കിടെയാണ് മരണം. ഉടനെ പാറശാല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സുനിയാണ് ഭാര്യ. ഏക മകൾ മാളു.