charamam

കഴക്കൂട്ടം: കാറിടിച്ച് പരിക്കേറ്റ് മെഡിക്കൽകോളേജ് ആശുപത്രിലായിരുന്ന പള്ളിപ്പുറം സി.ആർ.പി.എഫിന് സമീപം കുഴിയാലയ്ക്ക വീട്ടിൽ ഷൈജു(25)​മരിച്ചു. 24ന് രാത്രി 9ന് ദേശീയപാതയിൽ പള്ളിപ്പുറം താമരക്കുളത്തിനടുത്തായിരുന്നു അപകടം.ബന്ധുവായ മനുവിനോടൊപ്പം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് മംഗലപുരം ഭാഗത്തുനിന്ന് വന്ന കാർ ഇടിച്ച് തെറിപ്പിച്ചത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഷൈജു കഴിഞ്ഞദിവസം മരിച്ചു. ഇടിച്ച കാർ നിർത്താതെ പോയി. പിതാവ് രാജു,​ മാതാവ് അനിത. ​