നെയ്യാറ്റിൻകര: മാനവികത അടിസ്ഥാനമാക്കി മതവിശ്വാസത്തെ വ്യാഖ്യാനിച്ചതാണ് ഗുരുവിന്റെ ഏറ്റവും വലിയ നവോത്ഥാന കാഴ്ചപ്പാടെന്ന് മന്ത്രി കെ.ടി.ജലീൽ പറഞ്ഞു. അരുവിപ്പുറം പ്രിതിഷ്ഠയുടെ 131-ാം വാർഷിക
ത്തോടനുബന്ധിച്ച് 'കേരളനവോത്ഥാനത്തിന് അരുവിപ്പുറം പ്രതിഷ്ഠയുടെ ഇന്നത്തെ പ്രസക്തി ' എന്ന വിഷയത്തിൽ അരുവിപ്പുറത്തു നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതവിശ്വാസത്തെ വർഗീയമായും മാനവികമായും വ്യാഖ്യാനിക്കാം.ഗുരു മാനവികമായാണ് വ്യാഖ്യാനിച്ചത്. ലോകത്തെവിടെയും ബഹുസ്വരതയുടെ വിശാലതയിലേക്കാണ് മനുഷ്യൻ നടക്കാൻ ശ്രമിക്കുന്നത്. ഇവിടെ നമുക്കതിന് വഴികാട്ടിയാവുന്നത് ഗുരുദർശനമാണ്. ഭരണഘടനയുടെ മുകളിലല്ല, അതിന്റെ തണലിലാണ് വിശ്വാസമെന്ന് ഓർക്കണമെന്നും കെ.ടി. ജലീൽ പറഞ്ഞു.
നവോത്ഥാനം ആഗ്രഹിക്കുന്നവർ തേടിച്ചെല്ലുന്നത് ഗുരുദേവനെയാണെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ശശി തരൂർ എം.പി വിശിഷ്ടാതിഥിയായിരുന്നു. സി.കെ,ഹരീന്ദ്രൻ
എം.എൽഎ, കേന്ദ്ര സർവകലാശാലാ മുൻ വൈസ് ചാൻസലർ ഡോ. ജാൻസി
ജയിംസ്, പ്രവാസി വ്യവസായി കെ.ജി.ബാബുരാജ്, വണ്ടന്നൂർ സന്തോഷ് എന്നിവർ സം
സാരിച്ചു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി
സാന്ദ്രാനന്ദ സ്വാഗതവും സ്വാമി വിശാലാനന്ദ നന്ദിയും പറഞ്ഞു.