sanath-jayasuriya-ban
sanath jayasuriya ban

ദുബായ് : ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ അഴിമതി വിരുദ്ധ സമിതിയുടെ അന്വേഷണത്തിൽ സഹകരിക്കാതിരുന്നതിന്റെ പേരിൽ ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യയ്ക്ക് ഐ.സി.സി. രണ്ട് വർഷത്തെ വിലക്ക് വിധിച്ചു.

2017ൽ ശ്രീലങ്കൻ ക്രിക്കറ്റ് ടീം ചീഫ് സെലക്ടറായിരിക്കെ ഉണ്ടായ അഴിമതി ആരോപണത്തെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ജയസൂര്യ സഹകരിക്കാതിരുന്നത്. ഐ.സി.സിക്ക് തെളിവായി നിർണായക വിവരങ്ങളടങ്ങിയ തന്റെ മൊബൈൽ ഫോണും സിം കാർഡും അഴിമതി വിരുദ്ധ സമിതിക്ക് കൈമാറാൻ ജയസൂര്യ തയ്യാറായിരുന്നില്ല. ഇതേത്തുടർന്നാണ് ഐ.സി.സി. നടപടിയെടുത്തത്. 2021വരെ ജയസൂര്യയ്ക്ക് ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരു പരിപാടിയിലും പങ്കെടുക്കാനാവില്ല. മുൻ പേസർ നുവാൻ സോയ്സയെയും ഐ.സി.സി സസ്പെൻഡ് ചെയ്തിട്ടുണ്ട്. അതേസമയം അന്വേഷണവുമായി സഹകരിച്ച 11 ശ്രീലങ്കൻ താരങ്ങൾക്ക് ഐ.സി.സി മാപ്പ് നൽകി.