പാരീസ് : ഫ്രാൻസിന്റെയും ആഴ്സനൽ ക്ളബിന്റെയും മുൻ മിഡ്ഫീൽഡർ അബു ദയാബി നിരന്തരമായി വേട്ടയാടുന്ന പരിക്കുകളെ തുടർന്ന് ഫുട്ബാളിൽ നിന്ന് വിരമിച്ചു. 32കാരനായ ദയാബി 206 മുതൽ 2015 വരെ ആഴ്സനലിന് വേണ്ടി കളിച്ചു. തുടർന്ന് ഫ്രഞ്ച് ക്ളബ് മാഴ്സയിലേക്ക് ചേക്കേറിയെങ്കിലും പരിക്കുമൂലം പലപ്പോഴും കരയ്ക്കിരിക്കേണ്ടിവന്നു. 2010 ലോകകപ്പിൽ ഉൾപ്പടെ 16 മത്സരങ്ങളിൽ ഫ്രാൻസിന്റെ കുപ്പായമണിഞ്ഞു.