നെയ്യാറ്റിൻകര: അരുവിപ്പുറം 131-ാമത് പ്രതിഷ്ഠാവാർഷികത്തോടനുബന്ധിച്ചുള്ള ശിവരാത്രി ദിനത്തിൽ അരുവിപ്പുറത്തെ ശിവലിംഗ പ്രതിഷ്ഠയിൽ ആയിരത്തി എട്ട് കുടം അഭിഷേകം നടത്തുന്നു. 1888 ലെ ശിവരാത്രി ദിനത്തിലായിരുന്നു ഗുരുദേവൻ അരുവിപ്പുറത്ത് ശിവലിംഗ പ്രതിഷ്ഠ നടത്തിയത്. 131 വർഷം പൂർത്തിയാകുന്ന 2019 മാർച്ച് 4 ശിവരാത്രി ദിനത്തിൽ രാത്രി 12 മണിയ്ക്കുള്ള പൂജയ്ക്ക് ശേഷം 12.30നാണ് 1008 കുടം അഭിഷേകം ആരംഭിക്കുക. ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അഭിഷേക കർമ്മങ്ങൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. നെയ്യാറിൽ നിന്ന് കുടങ്ങളിൽ ജലമെടുത്ത് പഞ്ചാക്ഷരി മന്ത്രം ജപിച്ച് ഭക്തർ നിരയായി നീങ്ങി ക്ഷേത്രം വലംവച്ച് അഭിഷേകത്തിനായി സമർപ്പിക്കും.
ആയിരത്തിയെട്ട് കുടം അഭിക്ഷേകത്തിനുള്ള രജിസ്ട്രേഷൻ മഠം ഓഫീസിൽ ആരംഭിച്ചിട്ടുള്ളതായി അരുവിപ്പുറം മഠത്തിൽ നിന്നും അറിയിച്ചു.