temple

തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ശ്രീകോവിലിനടുത്ത് വച്ച് ഭക്തയോട് അപമര്യാദയായി പെരുമാറിയ ക്ഷേത്രത്തിലെ ഗാർ‌ഡ് നായിക് ഊരാളി സുനി എന്നുവിളിക്കുന്ന സുനിൽകുമാറിനെതിരെ ക്ഷേത്രം അധികൃതർ നടപടിയെടുത്തു. തിങ്കളാഴ്ച വൈകിട്ടായിരുന്നു അഭിഭാഷക കൂടിയായ വനിതയോട് സുനിൽകുമാർ മോശമായി പെരുമാറിയത്. ഇയാളെക്കുറിച്ച് നിരവധി പരാതികൾ നേരത്തെ ലഭിച്ചിരുന്നതായി എക്സിക്യൂട്ടീവ് ഓഫീസർ വി.രതീശൻ അറിയിച്ചു. സുനിലിനെ ക്ഷേത്രത്തിനകത്തെ ചുമതലകളിൽ നിന്നും മാറ്രിയതായി അദ്ദേഹം പറഞ്ഞു. നിരവധി ഭക്തരോട് ഇയാൾ മോശം പെരുമാറ്രം നടത്തിയതായി പരാതിയുണ്ട്. ക്ഷേത്രത്തിലെ ഒരു യൂണിയന്റെ നേതാവു കൂടിയാണ്. മുന്നൂറോളം ജീവനക്കാരിൽ ചിലരുടെ മോശം പെരുമാറ്രം കാരണം ക്ഷേത്രത്തിന്റെ സൽപേരിന് കളങ്കമുണ്ടാകുകയാണെന്ന് മറ്ര് ജീവനക്കാർ പറഞ്ഞു.