തിരുവനന്തപുരം: നാളെ റിട്ടയർ ചെയ്യുന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്റെ യാത്ര അയപ്പ് സമ്മേളനം സഹപ്രവർത്തകർ ബഹിഷ്കരിച്ചു. ലാൻ‌ഡ് റവന്യൂ കമ്മിഷണറുടെ യാത്രയയപ്പ് ചടങ്ങാണ് സഹപ്രവർത്തകരുടെ ബഹിഷ്കരണം കാരണം ശോഭമങ്ങിയത്. മ്യൂസിയത്തിനടുത്ത് പബ്ളിക് ഓഫീസ് സമുച്ചയത്തിലെ ലാൻഡ് റവന്യു കമ്മിഷണറേറ്റിൽ നടത്താൻ തീരുമാനിച്ചിരുന്ന യാത്ര അയപ്പ് സമ്മേളനം ബഹിഷ്കരണം ഉറപ്പായതോടെ ചെട്ടിക്കുളങ്ങരയിലെ ഒരു ഹോട്ടലിലേക്ക് മാറ്റുകയായിരുന്നു.

കമ്മിഷണറുടെ നേരത്തെയുള്ള ചില നടപടികളിൽ പ്രകോപിതരായാണ് ജീവനക്കാരിൽ ഭൂരിപക്ഷവും സമ്മേളനം ബഹിഷ്കരിച്ചത്. മുന്നൂറിലധികം ജീവനക്കാരിൽ നിന്ന് 700 രൂപ വീതം പിരിച്ച് യാത്രഅയപ്പ് നടത്താനായിരുന്നു തീരുമാനം. ജീവനക്കാരുടെ വെൽഫെയർ കമ്മിറ്രി യാത്രഅയപ്പിന് മുന്നിട്ടിറങ്ങിയുമില്ല. ഇതോടെ വിരിലലെണ്ണാവുന്നവർ മാത്രമാണ് ചടങ്ങിനെത്തിയത്. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനെ ക്ഷണിച്ചെങ്കിലും അദ്ദേഹവും എത്തിയില്ല.