നേമം: നേമം മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി ബഡ്ജറ്റിൽ 17 പുതിയ പദ്ധതികൾക്കു വേണ്ടി 38 കോടി വകയിരുത്തി. കൂടാതെ മുൻ വർഷത്തെ ഭരണാനുമതി ലഭിച്ച 37 പദ്ധതികൾക്ക് 44 കോടിയും ഇക്കൂട്ടത്തിൽ അനുവദിച്ചതോടെ ആകെ 82 കോടിയാണ് ബഡ്ജറ്റിൽ വകയിരുത്തിയത്.

ജലസേചന വകുപ്പിന്റെ 6 പദ്ധതികൾ

മധുപാലം മുതൽ പുഞ്ചക്കരി പാലം വരെയുള്ള ബണ്ട് റോഡിന് സംരക്ഷണഭിത്തി നിർമ്മാണം- 2 കോടി

 കിള്ളിയാർ കരമന നദികളുടെ സംരക്ഷണം, ശുചീകരണം- 2 കോടി

കരമനയാറിന്റെ സംരക്ഷണഭിത്തി നിർമ്മാണം- 1.5 കോടി

കരിയിൽ തോടിന്റെ സംരക്ഷണഭിത്തി കെട്ടലും കലുങ്കും- 75 ലക്ഷം

 മുടവൻമുകൾ വാർഡിൽ ബലിക്കടവ് നിർമ്മാണം- 22 ലക്ഷം

ശാസ്ത്രി നഗറിലെ ഓട നവീകരണം-13 ലക്ഷം


പൊതുമരാമത്ത് വകുപ്പിന്റെ 11 പദ്ധതികൾ

കരമന നദിക്കു കുറുകെ മുടവൻമുകൾപാലം- 15 കോടി

വെള്ളാർ വാർഡിൽ പനത്തുറക്കര തീരം ടൂറിസ്റ്റ് കേന്ദ്രത്തിന്- 5 കോടി

 ടി.എസ് കനാലിന് കുറുകെ തിരുവല്ലം ഇടയാർ പുതിയപാലം- 4 കോടി

 തിരുമല മങ്കാട്ട്കടവ് റോഡ് വീതികൂട്ടൽ- 3 കോടി

സത്യൻ നഗർ സ്റ്റേഡിയം പുനർനിർമ്മാണം- 2 കോടി

പൊന്നുമംഗലം മൺകുന്ന് തോട് നവീകരണവും സംരക്ഷണഭിത്തി നിർമ്മാണവും - 90 ലക്ഷം

 നേമം പൊലീസ് ക്വാർട്ടേഴ്‌സ് റോഡ് റീട്ടാറിംഗ് - 20 ലക്ഷം

മങ്കാട്ട്കടവിൽ നിന്നും പെരുകാവിലേക്കുള്ള നടപ്പാലം- 25 ലക്ഷം

 കീഴമ്പ് ബണ്ട് റോഡ് സംരക്ഷണ ഭിത്തി കെട്ടി റോഡ് ടാറിംഗ്- 30 ലക്ഷം

 തിരുമല ലക്ഷ്മി നഗറിൽ അംഗൻവാടി- 30 ലക്ഷം

നിലമ മുതൽ കല്ലടിമുഖം വരെയുള്ള റോഡ് ടാറിംഗ്- 50 ലക്ഷം