02

വർക്കല: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്രയ്ക്ക് ജില്ലാ അതിർത്തിയായ പാരിപ്പള്ളി മുക്കടയിലും വർക്കലയിലും ഊഷ്‌മളമായ വരവേല്പ്. ജില്ലാ അതിർത്തിയായ മുക്കടയിൽ ഡി.സി.സിയുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്. ജില്ലാ പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ഷാൾ അണിയിച്ചാണ് മുല്ലപ്പള്ളി രാമചന്ദ്രനെ എതിരേറ്റത്. വി.എസ്. ശിവകുമാർ, കൊടിക്കുന്നിൽ സുരേഷ് എം.പി, എം.എം. ഹസൻ, അഡ്വ. കെ.ആർ. അനിൽകുമാർ, വർക്കല കഹാർ, കെ.എസ്. ശബരീനാഥൻ എം.എൽ.എ, പാലോട് രവി, പീതാംബരക്കുറുപ്പ്, ശൂരനാട് രാജശേഖരൻ, അഡ്വ. സി.ആർ. ജയപ്രകാശ്, തമ്പാനൂർ രവി, കരകുളം കൃഷ്ണപിള്ള, എം. വിൻസെന്റ് എം.എൽ.എ, ശരത്ചന്ദ്ര പ്രസാദ്, രമണി പി. നായർ, അഡ്വ. ബിന്ദുകൃഷ്ണ, ലതികാ സുഭാഷ്, കിളിമാനൂർ സുദർശനൻ, ആനാട് ജയൻ, ബീമാപള്ളി റഷീദ്, വിദ്യാധരൻ, ഭഗവത് സിംഗ്, കെ.കെ. രവീന്ദ്രനാഥ്, അഡ്വ. വി.എസ്. ഹരീന്ദ്രനാഥ് തുടങ്ങിയവർ സ്വീകരണത്തിൽ സംബന്ധിച്ചു.

വർക്കല: മുഖ്യമന്ത്രി എന്ന നിലയിൽ വലിയ പരാജയമാണ് പിണറായി വിജയനെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. വർക്കല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്രിയുടെ നേതൃത്വത്തിൽ വർക്കല മൈതാനത്ത് ജനമഹായാത്രയ്ക്ക് നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മൻചാണ്ടി സർക്കാർ വിഭാവനം ചെയ്‌ത് നടപ്പിലാക്കിയ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്ന ജോലികളാണ് മുഖ്യമന്ത്രി ചെയ്യുന്നത്. ജനാധിപത്യവും മതേതരത്വവും നിലനിൽക്കണമെങ്കിൽ കോൺഗ്രസ് തിരിച്ചുവരണമെന്നും ഇത് ജനം തിരിച്ചറിയുമെന്നും മുല്ലപ്പള്ളി പറഞ്ഞു. വർക്കല കഹാർ അദ്ധ്യക്ഷത വഹിച്ചു. എം.എം. ഹസൻ, നെയ്യാറ്റിൻകര സനൽ, കൊടിക്കുന്നിൽ സുരേഷ് എം.പി, വി.എസ്. ശിവകുമാർ, കരകുളം കൃഷ്ണപിള്ള, അഡ്വ. സി.ആർ. ജയപ്രകാശ്, അഡ്വ. കെ.ആർ. അനിൽകുമാർ, കെ. രഘുനാഥൻ, പീതാംബരക്കുറുപ്പ്, പാലോട് രവി, തമ്പാനൂർ രവി, പി.എം. ബഷീർ തുടങ്ങിയവർ സംസാരിച്ചു. കെ.പി. അനിൽകുമാർ, രഘുചന്ദ്രബാൽ, ബി. ധനപാലൻ, കെ. ഷിബു, മണക്കാട് സുരേഷ്, എ.ആർ. അൻവർ, പി. വിജയൻ ,റിഹാസ്, ജോയി, ഐ.കെ. രാജു, കെ.കെ. എബ്രഹാം, അഡ്വ. ബി. ഷാലി, അജി വേളിക്കാട്, സജി വേളിക്കാട്, അഡ്വ. അസീം ഹുസെൻ, വൈ. ഷാജഹാൻ, എസ്. പ്രദീപ്, എം.എം. താഹ, വിനോജ് വിശാൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ഉപഹാരം പ്രസിഡന്റ് കെ. രഘുനാഥൻ മുല്ലപ്പള്ളി രാമചന്ദ്രന് നൽകി.