കല്ലമ്പലം: ബൈക്കപകടത്തിൽ യുവാവ് മരിച്ചു. തോട്ടയ്ക്കാട് പാവല്ല കന്യാരുവിള രേവതിയിൽ ദിലീപ് കുമാർ - ദീപ്തി ദമ്പതികളുടെ മകൻ ദീപക് (20) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10.30 ന് കല്ലമ്പലം പുതുശ്ശേരിമുക്കിൽവച്ച് ദീപക് ഓടിച്ചിരുന്ന ബൈക്ക് മതിലിലും പോസ്റ്റിലും ഇടിക്കുകയായിരുന്നു. ദീപക്കിനെ ഉടൻതന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. സഹോദരൻ ദിനു.