paddy

തിരുവനന്തപുരം: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കർഷകർക്ക് സംഭരണ വിലയുടെ ഭാഗമായി നൽകിവരുന്ന സംസ്ഥാന പ്രോത്സാഹന ബോണസ് വിഹിതത്തിൽ അടുത്ത സീസൺ മുതൽ കിലോഗ്രാമിന് ഒരു രൂപയുടെ വർദ്ധന വരുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

മാലിന്യ നിർമ്മാർജ്ജന പദ്ധതികൾ നടപ്പാക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ ഭൂമി സർക്കാരിന് ഏറ്റെടുക്കാൻ കേരള പഞ്ചായത്തിരാജ്,​ മുനിസിപ്പാലിറ്റി ആക്ടിൽ ഭേദഗതി വരുത്തി ഓർഡിനൻസ് ഇറക്കാൻ ഗവർണറോട് ശുപാർശ ചെയ്യും. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ ജീവനക്കാർക്ക് പത്താം ശമ്പളപരിഷ്കരണ ആനുകൂല്യങ്ങൾ അനുവദിക്കും.