asok

തിരുവനന്തപുരം: ഡെപ്യൂട്ടേഷൻ അവധി കഴിഞ്ഞ് തിരിച്ചെത്തിയ ഡോ. ബി. അശോകിനെ ഊർജ്ജവകുപ്പ് സെക്രട്ടറിയായി നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഊർജ്ജവകുപ്പ് സെക്രട്ടറിയായിരുന്ന സഞ്ജയ് കൗശിക് ഉപരിപഠനത്തിനായി വിദേശത്ത് പോയതിനെ തുടർന്നാണ് നിയമനം. 1998 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ് അശോക്.

വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവന് നിലവിലെ അധിക ചുമതലകൾക്ക് പുറമേ തുറമുഖ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധിക ചുമതലയും നല്‌കി. സർവശിക്ഷാ അഭിയാന്റെ സ്റ്റേറ്റ് പ്രോജക്ട് ഡയറക്‌ടറായ ഡോ. എ.പി. കുട്ടികൃഷ്‌ണനെ സമഗ്ര ശിക്ഷാ - കേരളയുടെ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടറായി പുനർനിയമന വ്യവസ്ഥയിൽ നിയമിക്കും.