pinarayi-vijayan

തിരുവനന്തപുരം: കർഷക ആത്മഹത്യകളുടെ പശ്ചാത്തലത്തിൽ ബാങ്കുകളുടെ യോഗം മുഖ്യമന്ത്രി നേരിട്ട് വിളിച്ചു ചേർക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 2019 - 20 കാലയളവിലെ കാർഷികവായ്‌പകളുടെ പലിശ സർക്കാർ വഹിക്കും. പ്രതിസന്ധിയിലായ കർഷകരെ കൂടുതൽ സമ്മർദ്ദത്തിലാക്കരുതെന്നും ഇടുക്കി പോലുള്ള സ്ഥലങ്ങളിൽ സർഫാസി നിയമപ്രകാരം ജപ്‌തി നോട്ടീസ് നല്‌കരുതെന്നും ബാങ്കുകളോട് നിർദ്ദേശിച്ചു. കാർഷിക വായ്‌പകൾക്ക് മോറട്ടോറിയം എന്ന നിലയിൽ മാത്രം നിലവിലെ പ്രശ്‌നം കൈകാര്യം ചെയ്യാനാവില്ല. പ്രളയവും മറ്റും മൂലം കാർഷികമേഖല ആകെ തകർന്ന സാഹചര്യം കൂടി പരിഗണിച്ചാണ് പ്രശ്‌നത്തിലിടപെടാൻ സർക്കാർ തീരുമാനിച്ചത്.

അഞ്ച് ലക്ഷം മുതൽ 25ലക്ഷം രൂപ വരെ വായ്‌പയെടുത്ത കർഷകരുണ്ടെന്നാണ് കൃഷിവകുപ്പ് നടത്തിയ പഠനത്തിലെ കണ്ടെത്തൽ.