mullapally-ramachandran

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്ര ഇന്ന് തിരുവനന്തപുരത്ത് സമാപിക്കുമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു. ഫെബ്രുവരി 3ന് കാസർകോട് നിന്ന് എ.കെ.ആന്റണി കൈമാറിയ പതാകയുമായി ആരംഭിച്ച യാത്ര 140 നിയോജക മണ്ഡലങ്ങളിലും പര്യടനം പൂർത്തിയാക്കിയാണ് സമാപിക്കുന്നത്.

ഇന്ന് രാവിലെ കാഞ്ഞിരംകുളത്ത് നിന്നും ആരംഭിക്കുന്ന യാത്ര നെയ്യാറ്റിൻകരയിലെ സ്വീകരണത്തിന് ശേഷം വൈകിട്ട് 6 ഒാടെ നഗരത്തിൽ പ്രവേശിക്കും. തമ്പാനൂർ ആർ.എം.എസിന് മുന്നിൽ ജാഥയെ സ്വീകരിക്കും. സമാപനസമ്മേളനം ഗാന്ധിപാർക്കിൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ തുടങ്ങിയവർ പങ്കെടുക്കും.