നെയ്യാറ്റിൻകര : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കഴക്കൂട്ടം - കാരോട് ബൈപ്പാസ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നാഷണൽ ഹൈവേ അതോറിട്ടിയുടെ ഓഫീസിലേയ്ക്ക് മാർച്ചും ധർണയും നടത്തി. ധർണ കെ.ആൻസലൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.ആർബിട്രേറ്ററായ ജില്ലാകളക്ടർ പ്രഖ്യാപിച്ച 50 ശതമാനം വർദ്ധന ഉടനടി വിതരണംചെയ്യുക, വസ്തു ഉടമകൾക്കെതിരെ നാഷണൽ ഹൈവേ അതോറിട്ടി റീജിയണൽ ഡയറക്ടർ ഹൈക്കോടതിയിൽ നൽകിയ കേസുകൾ പിൻവലിക്കുക
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.
കോട്ടുകാൽ, കാഞ്ഞിരംകുളം, തിരുപുറം, ചെങ്കൽ, കാരോട് വില്ലേജുകളിലെ നൂറുകണക്കിന് വസ്തു ഉടമകൾ ധർണയിൽ പങ്കെടുത്തു. കഴക്കൂട്ടം-കാരോട് ബൈപ്പാസ് ആക്ഷൻ കൗൺസിൽ ചെയർമാൻ ജി. സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. ആക്ഷൻ കൗൺസിൽ രക്ഷാധികാരിയും മുൻ എം.എൽ.എ. യുമായ അഡ്വ. കെ. ജമീല പ്രകാശം ,കാഞ്ഞിരംകുളം ഗോപാലകൃഷ്ണൻ എസ്. മണിറാവു, ബി..എസ്. രജനീഷ്, എസ്. ശിവകുമാർ, സി. വിക്രമൻ ജി. രാജഗോപാൽ, കെ. ശശിധരൻ, ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു വസ്തു ഉടമകൾക്കെതിരായ കേസുകൾ ഉടനടി പിൻവലിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് ആക്ഷൻ കൗൺസിൽ ചെയർമാൻ ജി. സുധാകരൻ മുന്നറിയിപ്പു നൽകി.