പാറശാല : കേരളം മതേതര മൂല്യങ്ങളിൽ ഉറച്ചുനിൽക്കുന്ന നാടാണെന്നും പ്രളയകാലത്ത് അത് തെളിയിച്ചതാണെന്നും മന്ത്രി എ.സി.മൊയ്തീൻ പറഞ്ഞു. പാറശാല ഗ്രാമ പഞ്ചായത്തിന്റെ ഐ.എസ്.ഒ സർട്ടിഫിക്കേഷന്റെയും, പഞ്ചായത്ത് നിർമ്മിക്കുന്ന വൈദ്യുതി ശ്മാശാനത്തിന്റെ തറക്കല്ലിടൽ, ലൈഫ് ഭവന പദ്ധതി തുടങ്ങിയ വിവിധ പദ്ധതികളുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാറശാല പോസ്റ്റ് ഓഫീസ് ജംഗ്‌ഷനിൽ ചേർന്ന സമ്മേളനത്തിൽ സി.കെ. ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബൈബിൾ ഫെയ്ത്ത് മിഷൻ ബിഷപ്പ് ഡോ.മോസസ് സ്വാമിദാസ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഹിൽക്ക് രാജ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ്, വൈസ് പ്രസിഡന്റ് ആർ.സുകുമാരി, സി.പി.എം ഏരിയാ കമ്മിറ്റി സെക്രട്ടറി കടകുളം ശശി, പാറശാല വിജയൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ അനി ആന്റണി, എം.സെയ്ദലി, ഉഷാസുരേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മഞ്ചുസ്മിത, വൈ.സതീഷ്,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രാജമ്മ, സി.രാജൻ, വി.അനിത, മിനി വിജയകുമാർ, സെക്രട്ടറി ഡോ.പ്രീതിനാഥ് തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടോ: പാറശാല ഗ്രാമ പഞ്ചായത്തിന്റെ ഐ.എസ്.ഒ സർട്ടിഫിക്കേഷന്റെയും, പഞ്ചായത്ത് പുതുതായി നിർമ്മിക്കുന്ന വൈദ്യുതി ശ്മശാനത്തിന്റെ തറക്കല്ലിടൽ ഉൾപ്പെടെയുള്ള വിവിധ പദ്ധതികളുടെയും ഉദ്ഘാടനം മന്ത്രി എ.സി.മൊയ്തീൻ നിർവഹിക്കുന്നു. സി.കെ.ഹരീന്ദ്രൻ എം.എൽ.എ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ്, ബൈബിൾ ഫെയ്ത്ത് മിഷൻ ബിഷപ്പ് ഡോ.മോസസ് സ്വാമിദാസ് എന്നിവർ സമീപം.