മുടപുരം: എസ്.എൻ.ഡി.പി യോഗം മുടപുരം ശാഖാ മന്ദിരത്തിലെ ഗുരുദേവ പ്രതിഷ്ഠ നാളെ രാവിലെ 8ന് മേൽ 8.30 നകമുള്ള മുഹൂർത്തത്തിൽ സ്വാമി വിശാലാനന്ദയുടെ കാർമ്മികത്വത്തിൽ നടക്കും. തുടർന്ന് മുടപുരം സത്സംഗ സമിതിയുടെ ഗുരുദേവ കൃതികളുടെ ആലാപനം. വൈകിട്ട് 4.30ന് നടക്കുന്ന പ്രതിഷ്ഠാ സമർപ്പണ മഹാസമ്മേളനം ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് സി. വിഷ്ണുഭക്തൻ ഉദ്‌ഘാടനം ചെയ്യും. ഗുരുക്ഷേത്ര സമർപ്പണവും പ്രതിഷ്ഠാ സന്ദേശവും ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദപുരി നിർവഹിക്കും. എസ്.എൻ ട്രസ്റ്റ് ലൈഫ് മെമ്പർ ഡോ. ബി. സീരപാണി ഗുരുസന്ദേശ പ്രഭാഷണം നടത്തും. മുടപുരം ശാഖാ പ്രസിഡന്റ് പി.കെ. ഉദയഭാനു അദ്ധ്യക്ഷത വഹിക്കും. ശാഖാ സെക്രട്ടറി പി. നകുലൻ സ്വാഗതം പറയും. യൂണിയൻ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട ഉണ്ണിക്കൃഷ്ണൻ ഗോപിക, ശാഖാ മുൻ ഭാരവാഹികളായ കെ. ധരണീന്ദ്രൻ, സദാശിവൻ, സൗമദേവൻ എന്നിവരെ ആദരിക്കും. ചിറയിൻകീഴ് യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, തെങ്ങുംവിള ഭഗവതി ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി പി. സഹദേവൻ, യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, യോഗം ഡയറക്ടർമാരായ ഡി. വിപിൻരാജ്, അഴൂർ ബിജു, യൂണിയൻ കൗൺസിലർമാരായ സി. കൃത്തിദാസ്, ഡി. ചിത്രാംഗദൻ, ജി. ജയചന്ദ്രൻ, അജീഷ് കടയ്ക്കാവൂർ, എസ്. സുന്ദരേശൻ, സജി വക്കം, അജി കീഴാറ്റിങ്ങൽ, ഡോ. ജയലാൽ, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ജലജ, വനിതാ സംഘം വൈസ് പ്രസിഡന്റ് ലതികാ പ്രകാശ്, വനിതാ സംഘം സെക്രട്ടറി സലിത, ശാഖാ വൈസ് പ്രസിഡന്റ് എം. പ്രസന്നൻ എന്നിവർ സംസാരിക്കും.