bribe

തിരുവനന്തപുരം: അഴിമതിക്കാരായ 80 സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ സസ്പെൻഷൻ ഉൾപ്പെടെ നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ടെന്ന് ഇന്ന് സർവീസിൽ നിന്ന് വിരമിക്കുന്ന വിജിലൻസ് ഡയറക്ടർ ബി.എസ്. മുഹമ്മദ് യാസിൻ പറഞ്ഞു.

ഒമ്പതു മാസത്തിനിടെയാണ് ഇത്. 15 സർക്കാർ ഉദ്യോഗസ്ഥരെ കൈക്കൂലിക്കേസിൽ വിജിലൻസ് കുടുക്കി. 310 പേർക്കെതിരെ വകുപ്പുതല നടപടി ശുപാർശ ചെയ്തു. അഴിമതി കൂടുതലുള്ള 25 വകുപ്പുകളിൽ ഉടൻ വിജിലൻസ് പരിശോധന നടത്തും. 53 പൊലിസ് സ്​റ്റേഷനുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ കുറ്റക്കാരായി കണ്ടെത്തിയവർക്കെതിരെ നടപടിക്ക് സർക്കാരിന് ശുപാർശ ചെയ്തു.