തിരുവനന്തപുരം: അടിസ്ഥാന സൗകര്യവികസന മേഖലയിൽ 1003.72 കോടി രൂപയുടെ 24 പദ്ധതികൾക്ക് കിഫ്ബി എക്സിക്യൂട്ടീവും ഗവേണിംഗ് ബോഡിയും അനുമതി നൽകി. ഇതോടെ സംസ്ഥാനത്ത് ആകെ 42,363 കോടി രൂപയുടെ 533 പദ്ധതികൾക്ക് കിഫ്ബി അനുമതിയായി. കൊല്ലം താന്നി കടലോരത്തെ തീരസംരക്ഷണം, ചെങ്ങന്നൂർ നഗരസഭയ്ക്കും, ആല, പുലിയൂർ, ബുധനൂർ, പാണ്ടനാട്, വെൺമണി പഞ്ചായത്തുകൾക്കും കുടിവെള്ള പദ്ധതി (188.68 കോടി), ആയൂർ - അഞ്ചൽ - പുനലൂർ റോഡിന്റെ സമഗ്രനവീകരണം (123.37 കോടി), പത്തനംതിട്ടയിലെ തുമ്പമൺ - കോഴഞ്ചേരി റോഡ് പുനരുദ്ധാരണം (103.03 കോടി), കാസർകോട് ബോവിക്കാനം - കാനത്തൂർ - ഇരഞ്ഞിപ്പുഴ – കുറ്റക്കോൽ റോഡ് (54.52 കോടി), ബദിയഡുക്ക – എന്തടുക്ക – ശൂല്യപ്പടവ് റോഡ് (45.58 കോടി), തലശ്ശേരി ജില്ലാ കോടതി കോംപ്ലക്‌സ് (50.14 കോടി), അരൂർ കാക്കത്തുരുത്ത് പാലം (33.14 കോടി) എന്നിവയാണ് ഇന്നലെ അനുമതി നൽകിയ പ്രധാന പദ്ധതികൾ.