kerala-university

പരീക്ഷ മാറ്റി

മാർച്ച് 1 ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എം.എസ്.സി കെമിസ്ട്രി/അപ്ലൈഡ് കെമിസ്ട്രി/മെഡിസിനൽ കെമിസ്ട്രി/അനലിറ്റിക്കൽ കെമിസ്ട്രി (റഗുലർ ആൻഡ് സപ്ലിമെന്ററി) എന്നീ വിഷയങ്ങളുടെ ഒന്നാം പേപ്പറായ (എച്ച് 231) ഇൻഓർഗാനിക് കെമിസ്ട്രി III പരീക്ഷ (2016 അഡ്മിഷൻ മുതൽ) മാർച്ച് 11ന് നടത്തും. മറ്റു പരീക്ഷകൾക്കു മാറ്റമില്ല.

പ്രാക്ടിക്കൽ ആൻഡ് വൈവാ വോസി

വിദൂര വിദ്യാഭ്യാസ വിഭാഗം നവംബർ/ഡിസംബർ, ജനുവരി /ഫെബ്രുവരി മാസങ്ങളിൽ നടത്തിയ എം.എ മ്യൂസിക് പ്രീവിയസ് - ഫൈനൽ പ്രാക്ടിക്കൽ, വൈവാ വോസി പരീക്ഷകൾ മാർച്ച് 18 മുതൽ 28 വരെ തൈക്കാട് സർവകലാശാലയുടെ മ്യൂസിക് ഡിപ്പാർട്ട്‌മെന്റിൽ വെച്ച് നടത്തും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.


പരീക്ഷാഫലം

ബി.കോം ഡിഗ്രി (ആന്വൽ സ്‌കീം) ഒന്നും, രണ്ടും വർഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും, സൂക്ഷ്മ പരിശോധനയ്ക്കും മാർച്ച് 25 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

പരീക്ഷാകേന്ദ്രം

2019 മാർച്ച് 15 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബി.എ/ബി.എസ്.സി/ബി.കോം (സി.ബി.സി.എസ് എഫ്.ഡി.പി - 2010, 2011 അഡ്മിഷൻ മേഴ്‌സി ചാൻസ് - 2012 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾക്ക് തിരുവനന്തപുരം ജില്ല എം.ജി കോളേജ്, കൊല്ലം ജില്ല - ടി.കെ.എം കോളേജ് ഓഫ് ആർട്‌സ് & സയൻസ്, ആലപ്പുഴയും പത്തനംതിട്ടയും എസ്.ഡി കോളേജ്, ആലപ്പുഴ എന്നിങ്ങനെ പരീക്ഷാകേന്ദ്രങ്ങൾ പരിമിതപ്പെടുത്തിയിരിക്കുന്നു. വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രമായി രജിസ്റ്റർ ചെയ്ത കോളേജുകളിൽ നിന്നും ഹാൾടിക്കറ്റ് കൈപ്പറ്റി മേൽപ്പറഞ്ഞ നിർദ്ദിഷ്ട പരീക്ഷാ കേന്ദ്രങ്ങളിൽ പരീക്ഷ എഴുതേതാണ്. സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫീസ്

ഏപ്രിൽ 1ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ സി.ബി.സി.എസ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം ബി.എ/ബി.എസ്.സി/ബി.കോം (2016 അഡ്മിഷൻ റഗുലർ, 2013, 2014, 2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾക്ക് പിഴ കൂടാതെ മാർച്ച് 8 വരെയും 50 രൂപ പിഴയോടെ മാർച്ച് 13 വരെയും 125 രൂപ പിഴയോടെ മാർച്ച് 15 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.


ഏപ്രിലിൽ ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ, മൂന്നാം സെമസ്റ്റർ (2011 സ്‌കീം) സപ്ലിമെന്ററി (2013 & 2014 അഡ്മിഷൻസ്) എം.സി.എ പരീക്ഷകളുടെ ഓൺലൈൻ രജിസ്‌ട്രേഷൻ 28ന് ആരംഭിക്കും. പരീക്ഷകൾക്ക് പിഴ കൂടാതെ മാർച്ച് 11 വരെയും 50 രൂപ പിഴയോടെ മാർച്ച് 13 വരെയും 125 രൂപ പിഴയോടെ മാർച്ച് 15 വരെയും അപേക്ഷിക്കാം.

ഇന്റർവ്യു
ബോട്ടണി വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ ഗ്രാജുവേറ്റ് ഫീൽഡ് അസിസ്റ്റന്റിനെ നിയമിക്കുന്നതിനായി മാർച്ച് 1ന് നടത്താനിരുന്ന ഇന്റർവ്യു മാർച്ച് 2ന് രാവിലെ 10.30 മണി മുതൽ നടത്തും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ. ഫോൺ: 0471 - 2386426.

ശാസ്ത്ര വാരാഘോഷം

വേദാന്ത പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്ര വാരാഘോഷത്തോടനുബന്ധിച്ച് 'ശാസ്ത്ര വൈഭവം സംസ്‌കൃതത്തിൽ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നു.താൽപ്പര്യമുളളവർ 6282155861, 9446409948 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.