ന്യൂഡൽഹി : കാർണിസിംഗ് റേഞ്ചിൽ നടന്ന അന്താരാഷ്ട്ര ഷൂട്ടിംഗ് ലോകകപ്പിന്റെ അവസാന ദിവസം ഇന്ത്യയ്ക്ക് 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ് ടീം ഇനത്തിൽ സ്വർണം. 16 കാരായ മനു ഭാസ്കറും സൗരഭ് ചൗധരിയും ചേർന്ന സഖ്യമാണ് ഇന്ത്യയ്ക്ക് സ്വർണം നേടിത്തന്നത്.
ഇതോടെ ലോകകപ്പിലെ ഇന്ത്യയുടെ സ്വർണ മെഡലുകളുടെ എണ്ണം മൂന്നായി. വ്യക്തിഗത ഇനങ്ങളിൽ സൗരഭും അപൂർവ ചന്ദേലയും സ്വർണം നേടിയിരുന്നു. സൗരഭ് ഒളിമ്പിക് യോഗ്യതയും നേടി.
വ്യോമസേന ഷൂട്ടർമാരെ ക്യാമ്പിലേക്ക് വിളിപ്പിച്ചു
ന്യൂഡൽഹി : ഷൂട്ടിംഗ് ലോകകപ്പിൽ പങ്കെടുത്തുവന്ന തങ്ങളുടെ ഉദ്യോഗസ്ഥരായ ഇന്ത്യൻ ഷൂട്ടിംഗ് താരങ്ങളെ വ്യോമസേന ക്യാമ്പുകളിലേക്ക് മടക്കി വിളിച്ചു. അതിർത്തിയിൽ സംഘർഷം രൂക്ഷമായതോടെയാണ് റൈഫിൾ ഷൂട്ടർമാരായ രവികുമാർ, ദീപക് കുമാർ എന്നിവരോട് ജോലി നോക്കുന്ന യൂണിറ്റുകളിൽ അടിയന്തരമായി എത്താൻ നിർദ്ദേശിച്ചത്. വ്യോമസേനയിൽ ഗ്രൗണ്ടിൽ സ്റ്റാഫാണ് ഇരുവരും.