 
തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കുന്ന പന്ത്റണ്ടാമത് അഖിലേന്ത്യാ പൊലീസ് സ്‌പോർട്‌സ് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിൽ പുരുഷ - വ്യക്തിഗത ഇനത്തിൽ സഹിൽ സ്വർണം നേടി. സെൻട്റൽ റിസർവ് പൊലീസ് ഫോഴ്‌സ് താരമാണ് ഇദ്ദേഹം. സി.ആർ.പി.എഫിലെ മനീഷ്‌കുമാർ വെള്ളി മെഡലും ബി.എസ്.എഫിലെ അനിൽകുമാർ വെങ്കല മെഡലും നേടി. തിരുവനന്തപുരത്ത് വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ചിലും മൂക്കുന്നിമല ഫയറിംഗ് റേഞ്ചിലുമായി നടക്കുന്ന മത്സരങ്ങൾ മാർച്ച് നാലിനു സമാപിക്കും.