india-under-19-cricket
india under 19 cricket

തിരുവനന്തപുരം : കാര്യവട്ടം സ്പോർട്സ് ഹബിൽ നടക്കുന്ന അണ്ടർ - 19 ചതുർദിന ക്രിക്കറ്റ് മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇന്ത്യൻ നിരയ്ക്ക് മികച്ച ലീഡ്.

ആദ്യ ഇന്നിംഗ്സിൽ 152 ന് ആൾ ഔട്ടായ ദക്ഷിണാഫ്രിക്കയ്ക്കെതിരെ മത്സരത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ ഇന്ത്യ 395 റൺസെടുത്ത് ആൾ ഔട്ടായി. 220 പന്തുകളിൽ 173 റൺസ് നേടിയ ഓപ്പണർ യശ്വസി ജയ്സ്വാളിന്റെ ബാറ്റിംഗാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്. 172 പന്തുകളിൽ 120 റൺസുമായി വൈഭവ് ഖൻഡ്‌പാലും കത്തിക്കയറിയതോടെ ഇന്ത്യ 243 റൺസ് ലീഡ് നേടി.

ഇന്നലെ രണ്ടാം ഇന്നിംഗ്സിനിറങ്ങിയ സന്ദർശകർക്ക് കളിനിറുത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 50 റൺസ് നേടാൻ കഴിഞ്ഞിട്ടുണ്ട്. 193 റൺസ് പിന്നിലാണിപ്പോൾ ദക്ഷിണാഫ്രിക്കൻ നിര.