നെടുമങ്ങാട് : സംസ്ഥാന സർക്കാരിന്റെ പ്രഥമ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിരുന്ന വഴയില - പഴകുറ്റി നാലുവരിപ്പാതയുടെ നിർമ്മാണത്തിൽ നിന്ന് കിഫ്‌ബി പിന്മാറിയ പശ്ചാത്തലത്തിൽ നെടുമങ്ങാട് ഗവണ്മെന്റ് കോളേജ് എൻ.എസ്.എസ് യൂണിറ്റുമായി ചേർന്ന് കേരളകൗമുദി സംഘടിപ്പിക്കുന്ന സംവാദം ഇന്ന് ഉച്ച കഴിഞ്ഞ് 2.30ന് റവന്യൂ ടവർ നടുത്തളത്തിൽ സി. ദിവാകരൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. കേരളകൗമുദി ഫ്‌ളാഷ് തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.പി. കൈലാസ് നാഥിന്റെ അദ്ധ്യക്ഷതയിൽ കേരള സർവകലാശാല സിൻഡിക്കേറ്റംഗം ജെ.എസ്. ഷിജുഖാൻ മോഡറേറ്ററാവും. ഡോ. എ. സമ്പത്ത് എം.പി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി, നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ. ആർ. ജയദേവൻ, ജില്ലാ പഞ്ചായത്തംഗം ആനാട് ജയൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. എസ്. അരുൺകുമാർ, സി.പി.ഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെറീഫ്, റിട്ട. ഡെപ്യൂട്ടി കളക്ടർ രഘുപതി, റിട്ട. ഡെപ്യുട്ടി കളക്ടറും ആക്‌ഷൻ കൗൺസിൽ ജനറൽ കൺവീനറുമായ എം. മുഹമ്മദ് കാസിം, ഗവണ്മെന്റ് കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. എ.എൻ. അൻസർ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് കെ. വിജയൻ തുടങ്ങിയവർ പങ്കെടുക്കും. ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാരും റസിഡന്റ്‌സ് അസോസിയേഷനുകളുടെയും വിവിധ സർവീസ് സംഘടനകളുടെയും പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കും.