ന്യൂഡൽഹി: ഇന്ത്യയിലേക്ക് ഭീകരവാദം കയറ്രി അയക്കുന്ന ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ് തങ്ങളുടെ ആവശ്യങ്ങൾക്കുള്ള പണം കണ്ടെത്താൻ റിയൽ എസ്റ്രേറ്ര് ബിസിനസും നടത്തുന്നതായി സൂചന. പാകിസ്ഥാൻ സർക്കാരിന്റെ സാമ്പത്തിക സഹായത്താലും മതപരമായ സംഭാവനകളാലും പ്രവർത്തിക്കുന്ന ജയ്ഷെ ഇപ്പോൾ പിടി വീഴുമെന്ന് ഭയന്ന് ബാങ്ക് അക്കൗണ്ടുകൾ സൂക്ഷിക്കുന്നില്ല.
2007 മുതൽ പാകിസ്ഥാനിലെ തെക്കൻ പഞ്ചാബ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ജെയ്ഷെ ഇപ്പോൾ ഉപഭോഗ വസ്തുക്കളുടെ ഉല്പാദനം , വിപണനം എന്നിവയിലും ഏർപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യയുടെയും അമേരിക്കയുടെയും രഹസ്യാന്വേഷണ സംഘടനകൾ പറയുന്നു. ഐ.എസ്. ഐക്കും പാക് സൈന്യത്തിനും ഇതറിയാമെങ്കിലും ഇന്ത്യാ വിരുദ്ധ പ്രവർത്തനം നടത്തുന്ന ജെയ്ഷെയെ അവർ സഹായിക്കുയാണ് ചെയ്യുന്നത്. അൽ റഹ് മത്ത് , അൽ റാഷിദ് എന്നീ ട്രസ്റ്രുകൾ വഴിയാണ് ജെയ്ഷെയ്ക്ക് പണം വരുന്നതെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നത്.
പാകിസ്ഥാനിലെ തൊഴിലില്ലായ്മയും നിയമരാഹിത്യവുമാണ് ജെയ്ഷെയ്ക്ക് വളംവയ്ക്കുന്നത്. ഏതാണ്ട് 1000 ഓളം പരിശീലനം ലഭിച്ച ഭീകരരാണ് ജെയ്ഷെക്കുള്ളത്. ഇതുകൂടാതെ വിവിധ മദ്രസകളിൽ നിന്നായി ആയിരക്കണക്കിന് പുതിയ റിക്രൂട്ടുകളുമുണ്ട്. ബലൂചിസ്ഥാൻ അതിർത്തിയിലെ
ദേരാ ഖസിഖാൻ , പഞ്ചാബിലെ രജൻപൂർ,കാപ്ഹാർ ജില്ലകളിലാണ് ജെയ്ഷെക്ക് കൂടുതൽ കേന്ദ്രങ്ങളുള്ളത്. ഇവിടെതന്നെയാണ് പാകിസ്ഥാനിലെ മറ്ര് ഭീകര സംഘടനകളായ ലഷ്കർ ഇ തോയ്ബ, ലഷ്കർ ഇ ജാംഗ് വി, അൽക്വയ്ദ ,താലിബാൻ എന്നിവയുടെ വിഭാഗങ്ങൾ തുടങ്ങിയവ പ്രവർത്തിക്കുന്നതും. ഇന്ത്യയിലും പാകിസ്ഥാനിലും വാഹനങ്ങൾ ഉപയോഗിച്ചും അല്ലാതെയും സ്പോടനങ്ങൾ നടത്തുക, ആത്മഹത്യ സ്ക്വാഡുകളെ ഇറക്കി സ്പോടനങ്ങൾ ല ലക്ഷ്യം വച്ച് ചിലരെ കൊലപ്പെടുത്തുക തുടങ്ങിയവായണ് ജയ്ഷെയുടെ ആക്രമണ ശൈലി.