വെഞ്ഞാറമൂട്: മാണിക്കോട് ശ്രീ മഹാദേവ ക്ഷേത്രത്തിൽ മഹാശിവരാത്രിയുടെ ഭാഗമായുള്ള ദീപാലങ്കാര വിസ്മയത്തിന്റെ ഉദ്ഘാടനവും, പ്രതിഭകളെ ആദരിക്കലും വയ്യേറ്റ് കെ.സോമൻ സ്മാരക പുരസ്കാര സമർപ്പണവും ഡെപ്യൂട്ടി സ്പീക്കർ വി. ശശി നിർവഹിച്ചു. ക്ഷേത്രാങ്കണത്തിൽ നടന്ന യോഗത്തിൽ ഡി.കെ.മുരളി എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. ശ്രീ ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ മുഖ്യാതിഥിയായി. എച്ച്.വെങ്കിടേഷ്, ബി.എസ്.ബാലചന്ദ്രൻ, ഡോ.എസ്.ജ്യോതിശങ്കർ, ഡോ.എം. ഷിബു നാരായണൻ, ഡോ.എ.ജയകുമാർ, ഡോ.മുജീബ് സോണി, രാഷ്ട്രപതി മെഡൽ ജേതാവ് എ. ഷാനവാസ്, എന്നിവരെ ആദരിച്ചു. വയ്യേറ്റ് കെ.സോമൻ സ്മാരക പുരസ്കാരം അദ്ധ്യാപകനായ ബി.കെ. സെന്നിന് നൽകി. നെല്ലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജിത് എസ്.കുറുപ്പ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീലാകുമാരി, പഞ്ചായത്തംഗങ്ങളായ ബിനു എസ്.നായർ, ഉഷാകുമാരി, പി.ജി.ബിജു, എം.മണിയൻ പിള്ള, പി.വാമദേവൻ പിള്ള, കെ.പി.സാജിത്, ബിജു കൊപ്പം, വയ്യേറ്റ് ബി.പ്രദീപ്, സുനിൽ കരകുളം, ആർ.രാജൻ, ഭുവനചന്ദ്രൻ എന്നിവർ പങ്കെടുത്തു.