modi

കുഴിത്തുറ: കന്യാകുമാരി ജില്ലയിൽ 40,000 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും ഇന്ന് കന്യാകുമാരിയിൽ എത്തും. കന്യാകുമാരിയിലെ അഗസ്തീശ്വരം വിവേകാനന്ദ കോളേജ് മൈതാനത്താണ് ഉദ്ഘാടനച്ചടങ്ങുകൾ നടക്കുന്നത്. ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്ടർ വഴി നാഗർകോവിൽ ഗവൺമെന്റ് ഗസ്റ്റ് ഹൗസിലെത്തും. അവിടെ നിന്നാണ് കന്യാകുമാരിയിലെത്തുക. തുടർന്ന് പരിപാടിയിൽ പങ്കെടുത്ത ശേഷം വൈകിട്ട് 5ന് തിരിച്ച് തിരുവനന്തപുരം വഴി ഡൽഹിക്ക് പോകും. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കന്യാകുമാരി ജില്ലയിൽ പൊലീസ് സുരക്ഷ ശക്തമാക്കി. സുരക്ഷയ്ക്കായി 5000 പൊലീസുകാരെയും നിയോഗിച്ചു.