കോവളം:വാടകവീട്ടിൽ അവശനിലയിൽക്കണ്ട യുവാവ് മരിച്ചു. വെള്ളായണി പൂങ്കുളം വലിയ പാമ്പാടി ക്ഷേത്രത്തിനു സമീപം ഒലിപ്പുവിളവീട്ടിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്ന പള്ളിച്ചൽ അയണിമൂട് പാറയിൽ വിളാകത്ത് വീട്ടിൽ ബിജു - സിന്ധു ദമ്പതികളുടെ മകൻ അഖിൽ (22) ആണ് മരിച്ചത്. ഇന്നലെ ബുധനാഴ്ച രാത്രി 10 ഓടെ വാടകവീട്ടിലെ മുറിക്കുള്ളിലാണ് യുവാവിനെ അവശനിലയിൽ കണ്ടത്. വീട്ടുകാർ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലും ജനറൽ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ നാലുവർഷമായി അഖിലും കുടുംബവും ഇവിടെ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. അനന്തുവാണ് ഏക സഹോദരൻ.