murukkumpuzha

തിരുവനന്തപുരം: മാനസിക - ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ള 200-ഒാളം കുട്ടികൾ പഠിക്കുന്ന മേനംകുളം സെന്റ് മാർത്താസ് സ്പെഷ്യൽ സ്കൂളിന് മുരുക്കുംപുഴ ലയൺസ് ക്ളബ് രണ്ടു ചെണ്ടകൾ നൽകി. ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് ഗവർണർ ലയൺ ജോൺ ജി. കൊട്ടറയുടെ മുരുക്കുംപുഴ ലയൺസ് ക്ളബ് സന്ദർശനവേളയിൽ നടന്ന സമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ബിന്ദു ജോസഫ് കുട്ടികളുമായി എത്തി ചെണ്ടകൾ ഏറ്റുവാങ്ങി. ലയൺസ് ക്ളബ് പ്രസിഡന്റ് ലയൺ എ.കെ. ഷാനവാസിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ക്യാബിനറ്റ് ട്രഷറർ ജോർജ് വർഗീസ്, ഡോ. കണ്ണൻ, പ്രൊഫ. ബഷീർ, ലയൺ ജാദു, ലയൺ പത്മകുമാർ, ലയൺ രാജേഷ്, ലയൺ അഷറഫ് എന്നിവർ പ്രസംഗിച്ചു.