manoj

തിരുവനന്തപുരം: ആംഡ് പൊലീസ് ബ​റ്റാലിയൻ എ.ഡി.ജി.പി മനോജ് എബ്രഹാമിന് ഉത്തര-ദക്ഷിണ മേഖല എ.ഡി.ജി.പിമാരുടെ താത്കാലിക ചുമതല നൽകി. ഇതോടെ സംസ്ഥാന പൊലീസ് മേധാവിക്കു താഴെ സംസ്ഥാനത്തിന്റെ മുഴുവൻ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയായി അദ്ദേഹം. ദക്ഷിണ മേഖലാ എ.ഡി.ജി.പിയായിരുന്ന അനിൽകാന്തിനെ വിജിലൻസിലേക്കു കഴിഞ്ഞ ദിവസം മാ​റ്റിയിരുന്നു. വിജിലൻസ് മേധാവിയായിരുന്ന മുഹമ്മദ് യാസിൻ ഇന്നലെ വിരമിച്ച ഒഴിവിൽ ഡയറക്ടറുടെ ചുമതലയും അനിൽകാന്തിന് നൽകി. .

ഉത്തര- ദക്ഷിണ മേഖലാ എ.ഡി.ജി.പിമാരുടെ തസ്തിക ഒഴിവാക്കി എ.ഡി.ജി.പി ക്രമസമാധാന പാലനം എന്ന പേരിൽ പുതിയ തസ്തിക സൃഷ്ടിക്കാൻ കഴിഞ്ഞ ദിവസം മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇതിന്റെ ഉത്തരവിറങ്ങാത്ത സാഹചര്യത്തിലാണ് മനോജിന് താത്കാലിക ചുമതല നൽകിയത്.