തിരുവനന്തപുരം : കാര്യവട്ടം സ്പോർട്സ് ഹബിൽ നടന്ന രണ്ടാം ചതുർദിന മത്സരത്തിൽ ദക്ഷിണാഫ്രിക്ക അണ്ടർ - 19 ടീമിനെ ഒരിന്നിംഗ്സിനും 158 റൺസിനും കീഴടക്കി ഇന്ത്യ അണ്ടർ - 19 പരമ്പര 2-0ത്തിന് സ്വന്തമാക്കി. തുമ്പയിൽ നടന്ന ആദ്യ ചതുർ ദിനത്തിലും ഇന്ത്യയ്ക്കായിരുന്നു വിജയം.
ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിംഗ്സിൽ 152 റൺസിന് ആൾ ഔട്ടായപ്പോൾ ഇന്ത്യ 395 റൺസടിച്ചിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി യശ്വസി ജയ് സ്വാളും (173) വൈഭവ് കണ്ഡ്പാലും (120) സെഞ്ച്വറികൾ നേടി. ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സിൽ 85 റൺസിന് ആൾ ഔട്ടായി. റെക്സ് നാലു വിക്കറ്റും അൻഷുൽ മൂന്ന് വിക്കറ്റും മനീഷി രണ്ട് വിക്കറ്റും വീഴ്ത്തി. യശ്വസിയാണ് മാൻ ഒഫ് ദ മാച്ച്.
മലയാളി താരങ്ങളായ വത്സൽ ഗോവിന്ദും വരുൺ നായനാരും ഇന്ത്യൻ ടീമിലുണ്ടായിരുന്നു. വത്സൽ രണ്ട് കളികളും വരുൺ ആദ്യ കളിയിലും പ്ളേയിംഗ് ഇലവനിലെത്തി.