ramesh-chennithala

തിരുവനന്തപുരം: വാഗ്ദാനങ്ങൾ കാറ്റിൽ പറത്തിയ സർക്കാരുകളാണ് കേന്ദ്രവും കേരളവും ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജന മഹായാത്രയുടെ സമാപന സമ്മേളനത്തിൽ ആമുഖപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആയിരം പേർക്ക് പോലും പ്രയോജനം ചെയ്യാത്ത ആയിരം ദിനങ്ങളാണ് കടന്നു പോയത്. ജനവിരുദ്ധതയുടെ കാര്യത്തിൽ മോദിയും പിണറായിയും ഒരേ രീതിയിൽ സഞ്ചരിക്കുന്നു. വർഗ്ഗീയതയെ താലോലിക്കുന്ന കേന്ദ്ര സർക്കാരിനെ താഴെ ഇറക്കിയേ മതിയാകു. രാജ്യത്ത് മതേതര കക്ഷികളെ ഒന്നിപ്പിച്ച് പോരാട്ടം നടത്താൻ കോൺഗ്രസിനു മാത്രമേ കഴിയൂ. കേരളത്തിൽ എട്ട് കർഷകർ ആത്മഹത്യ ചെയ്തപ്പോൾ ഭരണകൂടം നിദ്ര‌യിലായിരുന്നു. ഒമ്പതരകോടി മുടക്കി 1000 ദിന ആഘോഷിച്ച സർക്കാർ കർഷകരെ മറന്നു.സംസ്ഥാനത്ത് നിർമ്മാണമേഖല സ്തംഭിച്ചു.