ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ കഴിഞ്ഞ ദിവസം നടന്ന മത്സരങ്ങളിൽ മുൻ നിര ക്ളബുകൾക്ക് തകർപ്പൻ വിജയങ്ങൾ.
ലിവർപൂൾ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് വാറ്റ്ഫോർഡിനെ കീഴടക്കി പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചുനിടിച്ചപ്പോൾ ആഴ്സനൽ 5-1 ന് ബേൺ മൗത്തിനെയും മാഞ്ചസ്റ്റർ യുണൈറ്റഡ് 3-1 ന് ക്രിസ്റ്റൽ പാലസിനെയും തോൽപ്പിച്ചു. മാഞ്ചസ്റ്റർ സിറ്റി 1-0 ത്തിന് വെസ്റ്റ് ഹാമിന കീഴടക്കി.
5-0
സാഡിയോ മാനേയുടെയും വിർജിൻ വാൻഡിക്കിന്റെയും ഇരട്ട ഗോളുകളുടെ മികവിലാണ് ലിവർപൂൾ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ജയിച്ചത്. 9.20 മിനിട്ടുകളിലാണ് സാഡിയോ മാനേ സ്കോർ ചെയ്തത്. 66-ാം മിനിട്ടിൽ ഡിക്ക് ഒറിജി സ്കോർ ചെയ്തു. 79, 82 മിനിട്ടുകളിലായിരുന്നു വാൻഡിക്കിന്റെ ഗോളുകൾ.
5-1
എന്ന സ്കോറിനായിരുന്നു ബേൺ മൗത്തിനെതിരെ ആഴ്സനലിന്റെ ജയം. നാലാം മിനിട്ടിൽ ഒായ്സിലിലൂടെ സ്കോറിംഗ് തുടങ്ങി. 27-ാം മിനിട്ടിൽ മിഖിത് രായനും 47-ാം മിനിട്ടിൽ കോഷ്വൽ ലിയും 59-ാം മിനിട്ടിൽ ഔബമയാംഗും 78-ാം മിനിട്ടിൽ ലക്കാസ്റ്റയും ആഴ്സനലിന്റെ പട്ടിക പൂർത്തിയാക്കി. 30-ാം മിനിട്ടിൽ മൗസെറ്റാണ് ബേൺ മൗത്തിന്റെ ഏകഗോൾ നേടിയത്.
3-1
എന്ന സ്കോറിന് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്രിസ്റ്റൽ പാലസിനെ തോൽപ്പിച്ചു. റൊമേലു ലുക്കാക്കു രണ്ട് ഗോളുകളും ആഷ്ലി യംഗ് ഒരു ഗോളും മാഞ്ചസ്റ്ററിനായി നേടി. 66-ാം മിനിട്ടിൽ ജെറമി വാർഡിയാണ് ക്രിസ്റ്റൽ പാലസിന്റെ ഗോൾ നേടിയത്.
2-0
ചെൽസി ഈ സ്കോറിനാണ് ടോട്ടൻഹാമിനെ കീഴടക്കിയത്. 57-ാം മിനിട്ടിൽ വെഡ്രോയുടെ ഗോളിലൂടെ ചെൽസി മുന്നിലെത്തി. 84-ാം മിനിട്ടിൽ ട്രിപ്പിയർ സെൽഫ് ഗോളടിച്ചു.
1-0
മാഞ്ചസ്റ്റർ സിറ്റി വെസ്റ്റ് ഹാമിനെ കീഴടക്കിയത് 59-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ അഗ്യൂറോ നേടിയ ഗോളിന്.
പോയിന്റ് പട്ടിക
(ടീം, കളി, പോയിന്റ് ക്രമത്തിൽ)
ലിവർപൂൾ 28-69
മാഞ്ചസ്റ്റർ സിറ്റി 28-68
ടോട്ടൻ ഹാം 28-60
ആഴ്സനൽ 28-56
മാൻ. യുണൈറ്റഡ് 28-55