krishnan

എടച്ചേരി: എടച്ചേരിയിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് ഇ.വി. കൃഷ്ണൻ (80) വടകരയിലെ സ്വകാര്യ ആശുപത്രിയിൽ നിര്യാതനായി.നാദാപുരം മേഖലയിൽ കർഷക പ്രസ്ഥാനം കെട്ടിപ്പടുക്കുവാൻ നേതൃത്വം നൽകിയ നേതാവായിരുന്നു. സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നു
എടച്ചേരി കൊല്ലക്കണ്ടി പരേതരായ പൊക്കണന്റെയും ചിരുതയുടെയും മകനാണ്. ഭാര്യ: കല്യാണി (മുൻ എടച്ചേരി
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്). മക്കൾ: ശ്രുതി (സർവീസ് സഹകരണ ബാങ്ക്, എടച്ചേരി), വിപിൻ.
മരുമകൻ:ഷാമിർ (ഗുരുവായൂർ). പരേതനായ മുൻ നാദാപുരം എം.എൽ.എ ഇ.വി.കുമാരൻ മൂത്ത സഹോദരനായിരുന്നു.പരേതരായ ഇ.വി. കേളപ്പൻ, ഇ.വി.ഗോപാലൻ എന്നിവരാണ് മറ്റ് സഹോദരങ്ങൾ.