kerala-blasters
kerala blasters

കൊച്ചി : ഐ.എസ്.എൽ ഫുട്ബാളിൽ പ്രതീക്ഷകൾ എല്ലാം എന്നേഅസ്തമിച്ചു.കേരള ബ്ളാസ്റ്റേഴ്സ് ഇന്ന് ഹോം ഗ്രൗണ്ടിൽ സീസണിലെ അവസാന മത്സരത്തിനായി ഇറങ്ങുന്നു. നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളികൾ.

സീസണിലെ 17 മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രം ജയിക്കാനായ ബ്ളാസ്റ്റേഴ്സ് 8 സമനിലകളും ഏഴ് തോൽവികളും വഴങ്ങി. 14 പോയിന്റ് നേടിയിട്ടുള്ള ബ്ളാസ്റ്റേഴ്സ് പട്ടികയിൽ ചെന്നൈയിൽ എഫ്.സിക്ക് (9 പോയിന്റ്) മാത്രം മുന്നിൽ ഒൻപതാം സ്ഥാനത്താണ്.

ആദ്യ മത്സരത്തിൽ എ.ടി.കെ യെയും കഴിഞ്ഞ മാസം ചെന്നൈയിനെയും മാത്രമാണ് ബ്ളാസ്റ്റേഴ്സ് ഈ സീസണിൽ തോൽപ്പിച്ചത്.