computer-lab

ആലപ്പുഴ: കലവൂർ ഗവ. എച്ച് .എസ് എൽ.പി സ്‌കൂളിന് ഈ വർഷം തന്നെ പുതിയ കെട്ടിടം അനുവദിക്കുമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. ആദ്യം ബഡ്ജറ്റ് അവതരിപ്പിക്കുന്ന വേളയിൽ 60 താഴെ കുട്ടികൾ പഠിച്ചിരുന്ന സ്‌കൂളിൽ ഇന്ന് അതിന്റെ പത്ത് മടങ്ങ് കുട്ടികൾ പഠിക്കുന്നുവെന്നത് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ വിജയമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കലവൂർ ഗവ. എച്ച്.എസ്.എൽ.പി.സ്‌കൂളിൽ ഹൈടെക് കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ക്ലാസ് ലൈബ്രറികൾ ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.ടി.മാത്യു ഉദ്ഘാടനം ചെയ്തു.

പ്രഥമാദ്ധ്യാപിക റാബിയ ബീഗം,എസ്.എം.സി ചെയർമാൻ പി.സുരേഷ്,വൈസ് ചെയർമാൻ ഡി.ഗിരീഷ്‌കുമാർ, എസ്.എം.സി.അംഗം ബി.എം.ബിയാസ്, ഫോം മാറ്റിംഗ്സ് ഇന്ത്യ ലിമിറ്റഡ് ചെയർമാൻ കെ.ആർ. ഭഗീരഥൻ, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.ശൈലജ, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ കെ.സുഭഗൻ , അദ്ധ്യാപകരായ ഉഷാദേവി, ലത കുമാരി, സുമയ്യ ബീവി,രാഹുൽ.ആർ എന്നിവർ പങ്കെടുത്തു.