ambalapuzha-news

അമ്പലപ്പുഴ: പൊറോട്ട നിർമ്മാണ സ്ഥാപനത്തിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് വീട്ടമ്മയിൽ നിന്ന് രണ്ടുലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ പുറക്കാട് പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് കരൂർ ഖദീജാ മൻസിലിൽ സലിം മുഹമ്മദിനെ (40) അമ്പലപ്പുഴ പൊലീസ് പിടികൂടി.

കരൂർ ഭാഗത്ത് ഇയാൾ നടത്തുന്ന സ്ഥാപനത്തിൽ പങ്കാളിത്തം നൽകാമെന്നു പറഞ്ഞ് കോട്ടയം സ്വദേശിയായ വീട്ടമ്മയിൽ നിന്ന് 2017ൽ രണ്ടുലക്ഷം രൂപ വാങ്ങി കബളിപ്പിച്ചെന്നാണ് പരാതി. പല തവണ ആവശ്യപ്പെട്ടിട്ടും പണം തിരികെ നൽകിയില്ല. തുടർന്ന് ഇവർ വ്യാഴാഴ്ച അമ്പലപ്പുഴ സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ഇന്നലെ രാവിലെ പത്തോടെ കരൂർ ഭാഗത്ത് നിന്ന് എസ്.ഐ ഹരിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ അമ്പലപ്പുഴ കോടതി റിമാൻഡ് ചെയ്തു.