nss

ചേർത്തല:സംസ്ഥാനത്തെ മികച്ച നാഷണൽ സർവീസ് സ്‌കീം യൂണി​റ്റിനുള്ള പുരസ്‌കാരത്തിന് ചേർത്തല ശ്രീനാരായണ കോളേജ് അർഹമായി. 12 കൊല്ലത്തിന് ശേഷമാണ് ചേർത്തല എസ്.എൻ കോളേജിനെത്തേടി പുരസ്കാരമെത്തുന്നത്.

കഴിഞ്ഞ മൂന്ന് അദ്ധ്യയന വർഷങ്ങളിൽ നടത്തിയ മികവാർന്ന പരിപാടികളുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം.ഇവിടുത്തെ സീനിയർ പ്രോഗ്രാം ഓഫീസറായ ഡോ.ധന്യ സേതുനാരായണനാണ് സംസ്ഥാനത്തെ മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള പുരസ്‌കാരം. കഴിഞ്ഞ മൂന്നു വർഷമായി കേരള സർവകലാശാലയിലെ മികച്ച എൻ.എസ്.എസ് യൂണി​റ്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.മലപ്പുറം മുൻസിപ്പൽ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്റി കെ.ടി.ജലീൽ പുരസ്‌കാരങ്ങൾ സമ്മാനിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ.മിനി പാർത്ഥസാരഥി,മുൻ പ്രോഗ്രാം ഓഫീസർ ടി.ആർ.രതീഷ്,പ്രോഗ്രാം ഓഫീസർമാരായ ധന്യ സേതുനാരായണൻ,ടി.ആർ.സരുൺ കുമാർ,വോളണ്ടിയർ സെക്രട്ടറി അഭിജിത്ത്,പി.സി.ഹരികൃഷ്ണൻ,ഗോകുൽ,ശ്രീദർശ്,അശ്വിൻ,അതുൽ,റസാഖ് എന്നിവർ ചേർന്ന്പുരസ്‌കാരം ഏ​റ്റുവാങ്ങി.