champa

കുട്ടനാട് : കുട്ടനാട്ടിലെ നീരൊഴുക്ക് വേഗത്തിലാക്കാൻ എ.സി.കനാൽ പള്ളാതുരുത്തിവരെ തുറക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു. ചമ്പക്കുളം കനാൽജെട്ടി പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.. വെള്ളം കയറാത്തവിധത്തിൽ എ.സി.റോഡ് പുതുക്കി പണിയുകയും വെള്ളം വേഗത്തിൽ ഒഴുകി മാറുന്നതിനായി 15ഓളം പുതിയ കലുങ്കുകൾ കൂടി പണിയുമെന്നും അദ്ദേഹം പറഞ്ഞു.. അപകടഭീഷണി ഉയർത്തുന്ന ഇടുങ്ങിയ പാലങ്ങൾ പുതുക്കി പണിയും. .പ്രളയത്തെ തുടർന്ന് കുട്ടനാട്ടിലെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി 300കോടിയോളം രൂപ അനുവദിച്ചതായും അദ്ദേഹം പറ‌ഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു പാലത്തിങ്കൽ ,പഞ്ചായത്ത് പ്രസിഡന്റുമാരായ എം.കെ.ചാക്കോ, ജോർജ് മാത്യു പഞ്ഞിമരം തുടങ്ങിയവർ സംസാരിച്ചു.