kris


കുട്ടനാട്: കർഷകർ ഉത്പാദിപ്പിക്കുന്ന വിളകളെ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റുമ്പോൾ അതിന്റെ ഒരു ശതമാനം ലാഭവിഹിതം കർഷകർക്ക് നല്കണമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു .മങ്കൊമ്പ് നെല്ല് ഗവേഷണകേന്ദ്രത്തിൽ നടന്ന ദ്വിദിന കാർഷിക ശില്പശാലയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രി പി തിലോത്തമൻ അദ്ധ്യക്ഷത വഹിച്ചു . പ്രിൻസിപ്പൽ കൃഷി ഓഫീസർ ബി.ബീന നടേശ്, കുട്ടനാട് വികസനഏജൻസി വൈസ് ചെയർമാൻ അഡ്വ.ജോയിക്കുട്ടി ജോസ്, ഓണാട്ടുകര വികസന ഏജന്‍സി വൈസ് ചെയർമാൻ എൻ.സുകുമാരപിള്ള, ഡോ.കെ.ജി.പത്മകുമാർ,കെ.ഗോപിനാഥൻ.കെ. ഡി. മോഹനൻ, എന്‍.പി വിൻസന്റ് എന്നിവർ സംസാരിച്ചു.